Skip to main content

ഒരുമ്മ

 ****

ഇനി എല്ലാവരും ഒന്ന് കണ്ണടച്ചേ,

ശ്വാസം ഒന്ന് വലിച്ചു വിട്ടേ.. ബ്രീത് ഇൻ .. ബ്രീത് ഔട്ട് ... (5 തവണ)

നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ സ്നേഹിക്കുന്നില്ലേ...നിങ്ങൾക്കു അത് തിരിച്ചു കൊടുക്കാൻ പറ്റുന്നുണ്ടോ.

അച്ഛനേം അമ്മേം ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു ഐ ലവ് യു  എന്ന് തിരിച്ചു പറയാൻ നിങ്ങൾക്കു പറ്റുന്നുണ്ടോ എന്ന് ഒന്ന് ആലോചിച്ചേ..

നിങ്ങൾ ഒരു നല്ല കുട്ടി ആണോ ?
അവര് പറയുന്ന പോലെ നിങ്ങൾ പഠിക്കുന്നുണ്ടോ..
രാവിലെ അമ്മ എഴുന്നേൽക്കാൻ പറയുമ്പോ നിങ്ങൾ തിരിച്ചു എന്താ പറയാ.. 
അച്ഛൻ
എന്തെങ്കിലും ചെയ്യാൻ പറയുമ്പോഴോ?
നിങ്ങൾ അവരോടു ദേഷ്യപ്പെടാറുണ്ടോ? 

നിങ്ങൾക്കൊരു വിഷമം വരുമ്പോൾ, അസുഖം വരുമ്പോൾ നിങ്ങൾക്കു വേണ്ടി ഏറ്റവും കൂടുതൽ സമയവും ചിലവാക്കുന്ന താരാ....

എനിക്കിപ്പോഴും ഓർമ്മയുണ്ട് കുട്ടിക്കാലത്ത് എനിക്കു ശ്വാസംമുട്ടൽ വരുമ്പോൾ രാത്രി കൂടെ ഇരിക്കുന്ന അമ്മയെ..  ഒരു പകലിന്റെ മുഴുവൻ അധ്വാനവും കഴിഞ്ഞു വന്നു ഒരു ചായ പോലും കുടിക്കാൻ നിൽക്കാതെ ഒരു സൈക്കിളിൽ എന്നേയും കൊണ്ട് ഡോക്ടറുടെ വീട്ടിലേക്കോടുന്ന അച്ഛൻ. 

നമ്മൾ കരയുമ്പോ അമ്മ ചിരിക്കാറുണ്ടോ ? അതോ വേദനിക്കുമോ?

നീ കരയുന്ന കേട്ട് നിങ്ങളുടെ 'അമ്മ ചിരിച്ച ഒരു ദിവസം ഉണ്ടായിരുന്നു 

ആദ്യമായി നിങ്ങളുടെ കരച്ചിൽ കേട്ട ദിവസം... അമ്മക്ക് അത് ഇപ്പോഴും ഓർമ  കാണും..  ചോദിച്ചു നോക്കണം 

ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു, അതായത്നിങ്ങൾ ഉണ്ടാവാൻ പോകുന്നു എന്ന്  നിങ്ങളുടെ അമ്മ മനസ്സ്സിലാക്കിയ ദിവസം.

അത് അച്ഛനോട് പറഞ്ഞപ്പോൾ ഉള്ള സന്തോഷം 

അച്ഛനും അമ്മയും കൂടി നാളുകൾ എണ്ണി, സ്നേഹം ഉരുക്കി നിങ്ങൾക്കു വേണ്ടി അവർ കാത്തിരുന്നത് .

എന്തൊക്കെ ബുദ്ധിമുട്ടുകൾ ആയിരുന്നു അമ്മക്ക്,  ആഹാരം കഴിക്കാൻ വയ്യ, ഇടയ്ക്കിടെ ബിപി വേരിയേഷൻ. കാലിൽ നീര് ,  ഉറങ്ങാൻ കിടക്കുന്ന രീതി പോലും നിങ്ങൾക്കു വേണ്ടി മാറ്റി വച്ചിട്ടുണ്ട് നിങ്ങളുടെ 'അമ്മ.  

ഓരോ ദിവസവും വയറ്റിൽ നിങ്ങൾ അനങ്ങുന്നതും നോക്കി, അത് ഒന്ന് കുറയുകയോ കൂടുകയോ ചെയ്താൽ അച്ഛനെ കൂടെ വിളിച്ചു ടെൻഷൻ ആക്കി, പിന്നെ ഹോസ്പിറ്റലിലേക്കു ഓടി, എത്ര ആധി എടുത്തിട്ടാണ്  നിങ്ങൾ ജനിക്കുന്ന ആ ദിവസം വന്നെത്തിയത്..

കരിമ്പിൻ ജ്യൂസ് ഉണ്ടാകുന്ന മെഷീൻ കണ്ടിട്ടില്ലേ അതിൽ കൈ പോയാൽ എത്ര വേദന എടുക്കും ?

അതിനേക്കാൾ കൂടുതൽ വേദന 'അമ്മ സഹിച്ചിട്ടുണ്ട് നിങ്ങൾ ജനിച്ചു വീണപ്പോൾ.. അത്രയും വേദന കഴിഞ്ഞു നിങ്ങളുടെ കരച്ചിൽ ആദ്യമായി കേൾക്കുമ്പോൾ,  ആ കഷ്ടപ്പാടിനിടയിലും ഒന്ന് പുഞ്ചിരിച്ചിട്ടുണ്ടാവു, നിങ്ങളെ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൽ കിട്ടിയ സന്തോഷം ഒന്ന് ചോദിച്ചു നോക്കണം.. 

അത്രയ്ക്ക് സ്നേഹമാടോ..

ഇതൊക്കെ നടക്കുമ്പോൾ അച്ഛൻ ചുമ്മാ ഇരിക്കുകയാണ് എന്ന് കരുതരുത്.. അമ്മക്ക് വേണ്ടതെല്ലാം കൊടുത്തു അച്ഛൻ കൂടെ നിന്നു, കരിക്കു വേണം എന്ന് 'അമ്മ പറഞ്ഞിട്ട് പാതിരാത്രി ത്തെങ്ങിൽ കയറിയ അച്ഛനെ എനിക്കറിയാം.. അമ്മയെ  ആശുപത്രിയിൽ കൊണ്ടുപോകാന് വണ്ടി വിളിക്കാന് ഓടി നടന്ന അച്ഛൻ. നിങ്ങടെ വരവും നോക്കി ഒരിറ്റു വെള്ളം കുടിക്കാതെ ആശുപത്രിയിൽ ലേബർ റൂമിന്റെ മുന്നിൽ കാത്തിരുന്ന അച്ഛന്..

അച്ഛൻ എത്ര കഷ്ടപെട്ടിട്ടുണ്ടാവും, അച്ഛൻ ആദ്യമായി നിങ്ങളെ കൈയ്യിലെടുത്ത സമയമൊന്നു  ചോദിച്ചു നോക്ക്  സന്തോഷം കണ്ണുനീരായി വന്നു  കാണും.

അന്ന് മുതൽ ഇന്നോളം നിങ്ങൾക്കു വേണ്ടി കഷ്ടപ്പെടുന്ന അച്ഛൻ..


നിങ്ങളുടെ അച്ഛൻ ഇന്നലെ കൊണ്ട മഴയാണ് നിങ്ങൾ ഇന്നനുഭവിക്കുന്ന കുളിർ , അച്ഛൻ ഇന്നലെ കൊണ്ട വെയിൽ ആണ് നിങ്ങളുടെ ഇന്നത്തെ തണൽ. 

അച്ഛനും അമ്മയും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. അവർ ജീവിക്കുന്നത് നിങ്ങൾക്കു വേണ്ടി ആടോ..



നിങ്ങൾ എങ്ങനെ ആണേലും അവര് നിങ്ങളെ സ്നേഹിക്കും.. 

ആ അച്ഛനേം അമ്മേം ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം ഇന്ന് തന്നെ. 
.
.

എല്ലാവരും എല്ലാ കാലവും നമ്മളോടൊപ്പം ഉണ്ടാവില്ലല്ലോ..
അച്ഛനും അമ്മയും നമ്മളോടൊപ്പം ഇല്ലെങ്കിൽ, അവർ നമ്മളെ വിട്ടു പിരിഞ്ഞെങ്കിൽ,  അതുപോലെ നമ്മളെ സ്നേഹിക്കുന്നവർ ക്കു കൊടുക്കണം ആ ഉമ്മ.



നമ്മെ സ്നേഹിക്കുന്നവർക്കു വേണ്ടി കുറച്ചു കാര്യം ചെയ്യാൻ നിങ്ങൾക്കു പറ്റില്ലേ?
രാവിലെ എന്നും ഇത്തിരി നേരത്തെ എണീക്കാൻ നിങ്ങൾക്കു പറ്റില്ലേ..
നന്നായി പഠിക്കാൻ പറ്റില്ലേ.. അമ്മയെ ഇത്തിരി സഹായിക്കാൻ പറ്റില്ലേ..
അച്ഛൻ പറയുന്ന കേട്ട്  നല്ല ഒരു കുട്ടി ആൻ പറ്റില്ലേ,     
.
.

ഇത് വരെ ചെയ്തുപോയതെല്ലാം വിട്ടുകള.. ഇനി അങ്ങോട്ട് ഇതെല്ലം ചെയ്യും എന്ന് ഒന്ന് ഉറപ്പിച്ചു പറഞ്ഞേ ..

ഞാൻ നന്നായി പഠിക്കും, 
മടി പിടിച്ചു ഇരിക്കില്ല 
അമ്മയും അച്ഛനും പറയുന്നത് കേൾക്കും..
നേരത്തെ എണീക്കും.

ഒരു തീരുമാനം എടുത്തേ..
ഇത് വരെ ഉള്ള നിങ്ങൾ അല്ല.. ഇനി അങ്ങോട്ട്..
സ്മാർട്ട്  കുട്ടികൾ ആണ് നിങ്ങൾ...

[കടപ്പാട്]

Comments

Popular posts from this blog

തോല്കാതിരുന്നവർ

 തോമസ് ആൽവാ എഡിസൺ   സ്കൂളിൽ ടീച്ചർ   "മന്ദ ബുദ്ധി" എന്നു വിശേഷിപ്പിച്ച, ഒരു കുട്ടി  പഠിച്ചു  മിടുക്കനായി  1,093 അമേരിക്കൻ പേറ്റന്റുകൾ  എടുത്ത്  മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനത്തു  എത്തി.  മാനവരാശിക്ക് വൈദ്ദ്യുത വിളക്ക്  സമ്മാനിച്ച എഡിസൺ. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.' എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി. വില്മ റുഡോൾഫ്  22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക്  മാസം തികയാതെ   പ്രി മെച്യുർ  ആയി ജനിച്ച, ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി 1956-ല...

ജനിച്ചപ്പോഴേ ജയച്ചവർ

  ഒരു കഥ പറയാം  ഒരു ഓട്ടമത്സരത്തിന്റെ  കഥ. സാധാരണ ഓട്ടമത്സരം അല്ല, ജയിക്കുന്നവൻ ലോകത്തിന്റെ നെറുകയിൽ എത്തുന്ന ഒട്ടമത്സരം . തോല്കുന്നവരോ? തോല്കുന്നവനു അവന്റെ ജീവൻ നഷ്ടപ്പെടും. ഇങ്ങനെ ഒരു ഓട്ടമത്സരത്തിനു നിങ്ങൾ പങ്കെടുക്കുമോ? ഇല്ല അല്ലെ ? പക്ഷെ കുറച്ചൊന്നുമല്ല ആളുകൾ ഈ ഓട്ടമത്സരത്തിൽ പങ്കെടുത്തത്, ഒന്നും രണ്ടും അല്ല, 500 ദശലക്ഷം പേര് പങ്കെടുത്തു,  ഓട്ടം തുടങ്ങി  ആദ്യ കുറച്ചു സമയം കഴിഞ്ഞപ്പോഴേ,  പുറകിലായവരെ എല്ലാം മാറ്റി, എല്ലാവരും മരിച്ചു വീണു, ഏകദേഹം 400 ദശലക്ഷം പേരും മരിച്ചു.  ബാക്കി ഉള്ളവർ വാശിയോടെ ഓടി  അങ്ങനെ ഓരോരുത്തരെയും പുറകിലാക്കി നമ്മുടെ നായകൻ ഓടി, പുറകിൽ ആണെങ്കിൽ തട്ടിവീണവരും, ഓടാൻ പറ്റാത്തവരും മരിച്ചുവീണുകൊണ്ടിരുന്നു. അവസാനം ജയിക്കുന്ന പോയിന്റ് എത്താറായപ്പോൾ വെറും രണ്ടു പേര് മാത്രം, ഫിനിഷിങ് ലൈൻ ലു ഫോട്ടോ ഫിനിഷോടു നമ്മുടെ നായകൻ മാത്രം ഓടി കയറുന്നു അങ്ങനെ ആ വലിയ ഓട്ടമത്സരത്തിൽ ജയിച്ച ആ ഏറ്റവും മികച്ച ഓട്ടക്കാരൻ ലോകത്തിന്റെ നെറുകയിൽ എത്തി. ആ ആൾ ആരാണെന്നു അറിയാമോ ?  ഉസൈൻ ബോൾഡ് ആണോ ? നിങ്ങൾക്കു നന്നായി അറിയാവുന്ന ഒരാളാ  അത്...