Skip to main content

തോല്കാതിരുന്നവർ

 തോമസ് ആൽവാ എഡിസൺ 

സ്കൂളിൽ ടീച്ചർ   "മന്ദ ബുദ്ധി" എന്നു വിശേഷിപ്പിച്ച, ഒരു കുട്ടി  പഠിച്ചു  മിടുക്കനായി 

1,093 അമേരിക്കൻ പേറ്റന്റുകൾ  എടുത്ത്  മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനത്തു  എത്തി.  മാനവരാശിക്ക് വൈദ്ദ്യുത വിളക്ക്  സമ്മാനിച്ച എഡിസൺ.


ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.'

എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി.

വില്മ റുഡോൾഫ് 

22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക്  മാസം തികയാതെ   പ്രി മെച്യുർ  ആയി ജനിച്ച,

ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി

1956-ലെ മെൽബൺ ഒളിമ്പിക്സിൽ നൂറുമീറ്റർ റിലേയിൽ വെങ്കലം നേടിയ വിൽമ, 1960-ലെ റോം ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി

എബ്രഹാം ലിങ്കൺ 

ലിങ്കൺ ഒരു ദരിദ്ര കുടുംബത്തിലാണു വളർന്നത്.

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ഫെബ്രുവരി 12, 1809 - ഏപ്രിൽ 15, 1865). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ.



ഇനി ഇതിനേക്കാൾ ഒക്കെ വലിയ ഒരു മഹാന്റെ കഥ പറയട്ടെ.--> ജനിച്ചപ്പോഴേ ജയിച്ചവർ 



യു ആസ് എ ബേബി 

നിങ്ങൾ നടക്കാൻ ശ്രമിച്ചു  വീണു, വീണ്ടും ശ്രമിച്ചു .. പിന്നെ 10  തവണ വീണപ്പോൾ ഇനി ഞാൻ നടക്കുന്നില്ല, എന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു നിങ്ങൾ മാറി നിന്നോ?

അമ്മയോടോ അച്ഛനോടോ ഒക്കെ ഒന്ന് ചോദിച്ചു നോക്കണേ.. നിങ്ങടെ പരാക്രമം..


[കടപ്പാട്]

Comments

Popular posts from this blog

ഒരുമ്മ

 **** ഇനി എല്ലാവരും ഒന്ന് കണ്ണടച്ചേ, ശ്വാസം ഒന്ന് വലിച്ചു വിട്ടേ.. ബ്രീത് ഇൻ .. ബ്രീത് ഔട്ട് ... (5 തവണ) നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ സ്നേഹിക്കുന്നില്ലേ...നിങ്ങൾക്കു അത് തിരിച്ചു കൊടുക്കാൻ പറ്റുന്നുണ്ടോ. അച്ഛനേം അമ്മേം ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു ഐ ലവ് യു  എന്ന് തിരിച്ചു പറയാൻ നിങ്ങൾക്കു പറ്റുന്നുണ്ടോ എന്ന് ഒന്ന് ആലോചിച്ചേ.. നിങ്ങൾ ഒരു നല്ല കുട്ടി ആണോ ? അവര് പറയുന്ന പോലെ നിങ്ങൾ പഠിക്കുന്നുണ്ടോ.. രാവിലെ അമ്മ എഴുന്നേൽക്കാൻ പറയുമ്പോ നിങ്ങൾ തിരിച്ചു എന്താ പറയാ..  അച്ഛൻ എന്തെങ്കിലും ചെയ്യാൻ പറയുമ്പോഴോ? നിങ്ങൾ അവരോടു ദേഷ്യപ്പെടാറുണ്ടോ?  നിങ്ങൾക്കൊരു വിഷമം വരുമ്പോൾ, അസുഖം വരുമ്പോൾ നിങ്ങൾക്കു വേണ്ടി ഏറ്റവും കൂടുതൽ സമയവും ചിലവാക്കുന്ന താരാ.... എനിക്കിപ്പോഴും ഓർമ്മയുണ്ട് കുട്ടിക്കാലത്ത് എനിക്കു ശ്വാസംമുട്ടൽ വരുമ്പോൾ രാത്രി കൂടെ ഇരിക്കുന്ന അമ്മയെ..  ഒരു പകലിന്റെ മുഴുവൻ അധ്വാനവും കഴിഞ്ഞു വന്നു ഒരു ചായ പോലും കുടിക്കാൻ നിൽക്കാതെ ഒരു സൈക്കിളിൽ എന്നേയും കൊണ്ട് ഡോക്ടറുടെ വീട്ടിലേക്കോടുന്ന അച്ഛൻ.  നമ്മൾ കരയുമ്പോ അമ്മ ചിരിക്കാറുണ്ടോ ? അതോ വേദനിക്കുമോ? നീ കരയുന...

ജനിച്ചപ്പോഴേ ജയച്ചവർ

  ഒരു കഥ പറയാം  ഒരു ഓട്ടമത്സരത്തിന്റെ  കഥ. സാധാരണ ഓട്ടമത്സരം അല്ല, ജയിക്കുന്നവൻ ലോകത്തിന്റെ നെറുകയിൽ എത്തുന്ന ഒട്ടമത്സരം . തോല്കുന്നവരോ? തോല്കുന്നവനു അവന്റെ ജീവൻ നഷ്ടപ്പെടും. ഇങ്ങനെ ഒരു ഓട്ടമത്സരത്തിനു നിങ്ങൾ പങ്കെടുക്കുമോ? ഇല്ല അല്ലെ ? പക്ഷെ കുറച്ചൊന്നുമല്ല ആളുകൾ ഈ ഓട്ടമത്സരത്തിൽ പങ്കെടുത്തത്, ഒന്നും രണ്ടും അല്ല, 500 ദശലക്ഷം പേര് പങ്കെടുത്തു,  ഓട്ടം തുടങ്ങി  ആദ്യ കുറച്ചു സമയം കഴിഞ്ഞപ്പോഴേ,  പുറകിലായവരെ എല്ലാം മാറ്റി, എല്ലാവരും മരിച്ചു വീണു, ഏകദേഹം 400 ദശലക്ഷം പേരും മരിച്ചു.  ബാക്കി ഉള്ളവർ വാശിയോടെ ഓടി  അങ്ങനെ ഓരോരുത്തരെയും പുറകിലാക്കി നമ്മുടെ നായകൻ ഓടി, പുറകിൽ ആണെങ്കിൽ തട്ടിവീണവരും, ഓടാൻ പറ്റാത്തവരും മരിച്ചുവീണുകൊണ്ടിരുന്നു. അവസാനം ജയിക്കുന്ന പോയിന്റ് എത്താറായപ്പോൾ വെറും രണ്ടു പേര് മാത്രം, ഫിനിഷിങ് ലൈൻ ലു ഫോട്ടോ ഫിനിഷോടു നമ്മുടെ നായകൻ മാത്രം ഓടി കയറുന്നു അങ്ങനെ ആ വലിയ ഓട്ടമത്സരത്തിൽ ജയിച്ച ആ ഏറ്റവും മികച്ച ഓട്ടക്കാരൻ ലോകത്തിന്റെ നെറുകയിൽ എത്തി. ആ ആൾ ആരാണെന്നു അറിയാമോ ?  ഉസൈൻ ബോൾഡ് ആണോ ? നിങ്ങൾക്കു നന്നായി അറിയാവുന്ന ഒരാളാ  അത്...