Skip to main content

ജനിച്ചപ്പോഴേ ജയച്ചവർ

 

ഒരു കഥ പറയാം 

ഒരു ഓട്ടമത്സരത്തിന്റെ  കഥ.

സാധാരണ ഓട്ടമത്സരം അല്ല, ജയിക്കുന്നവൻ ലോകത്തിന്റെ നെറുകയിൽ എത്തുന്ന ഒട്ടമത്സരം . തോല്കുന്നവരോ? തോല്കുന്നവനു അവന്റെ ജീവൻ നഷ്ടപ്പെടും.


ഇങ്ങനെ ഒരു ഓട്ടമത്സരത്തിനു നിങ്ങൾ പങ്കെടുക്കുമോ?

ഇല്ല അല്ലെ ?


പക്ഷെ കുറച്ചൊന്നുമല്ല ആളുകൾ ഈ ഓട്ടമത്സരത്തിൽ പങ്കെടുത്തത്, ഒന്നും രണ്ടും അല്ല, 500 ദശലക്ഷം പേര് പങ്കെടുത്തു, 

ഓട്ടം തുടങ്ങി 

ആദ്യ കുറച്ചു സമയം കഴിഞ്ഞപ്പോഴേ,  പുറകിലായവരെ എല്ലാം മാറ്റി, എല്ലാവരും മരിച്ചു വീണു, ഏകദേഹം 400 ദശലക്ഷം പേരും മരിച്ചു. 

ബാക്കി ഉള്ളവർ വാശിയോടെ ഓടി 

അങ്ങനെ ഓരോരുത്തരെയും പുറകിലാക്കി നമ്മുടെ നായകൻ ഓടി, പുറകിൽ ആണെങ്കിൽ തട്ടിവീണവരും, ഓടാൻ പറ്റാത്തവരും മരിച്ചുവീണുകൊണ്ടിരുന്നു.

അവസാനം ജയിക്കുന്ന പോയിന്റ് എത്താറായപ്പോൾ വെറും രണ്ടു പേര് മാത്രം, ഫിനിഷിങ് ലൈൻ ലു ഫോട്ടോ ഫിനിഷോടു നമ്മുടെ നായകൻ മാത്രം ഓടി കയറുന്നു

അങ്ങനെ ആ വലിയ ഓട്ടമത്സരത്തിൽ ജയിച്ച ആ ഏറ്റവും മികച്ച ഓട്ടക്കാരൻ ലോകത്തിന്റെ നെറുകയിൽ എത്തി.

ആ ആൾ ആരാണെന്നു അറിയാമോ ?


 ഉസൈൻ ബോൾഡ് ആണോ ?

നിങ്ങൾക്കു നന്നായി അറിയാവുന്ന ഒരാളാ  അത്.


PT ഉഷ ആണോ?

.

.

ആദിലെ  അത് താൻ ആടോ, അജിത്തേ, അജിത്ത്  ആണാ  വിജയി.

നിങ്ങളോരോരുത്തരും,  ആണാ  വിജയി.

എങ്ങനാണെന്നോ , ഈ മാഷിനു വട്ടാണെന്നോ ?

നോക്കാം 

നിങ്ങടെ അച്ഛനിൽ നിന്നും അമ്മയിലേക്കു വന്ന 500  ദശലക്ഷം  ബീജങ്ങളിൽ നിന്ന് വെറും ഒരു കുഞ്ഞി വാലുകൊണ്ടു തുഴഞ്ഞു ബാക്കി എല്ലാരേം പിന്നിലാക്കി, സെർവിക്സ് കടന്നു ഗർഭപാത്രം കടന്ന് ഫലോപ്യൻ ട്യൂബിൽ വച്ച് അമ്മയിൽ നിന്ന്  വന്ന അണ്ഡവുമായി  സഹജാത ഇരട്ടകൾ അല്ലാത്ത പക്ഷം ഒരേ ഒരു  ബീജം, മാത്രം അതും അമ്മയുടെ ജീവിതകാലത്തിൽ വരാൻ സാധയതയുള്ള 400 അണ്ഡങ്ങളിൽ ഒന്നുമായി ചേർന്ന്  സിക്താണ്ഡമായി  പിന്നെ അത് ഭ്രൂണമായി  വളർന്നു കുഞ്ഞാവ ആയി മാറുന്നു.. നിങ്ങൾ ആയി മാറുന്നു, എന്തൊരു വിജയമാണ് അത് ?

നിങ്ങളൊക്കെ ജനിച്ചപ്പോഴേ വിജയച്ചവരാ.

ആ നിങ്ങൾ ആണ് എനിക്ക് കഴിവില്ല , പഠിക്കാൻ പറ്റുന്നില്ല, പാടാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നേ.

പ്രകൃതിയുടെ ഏറ്റവും വലിയ പരീക്ഷണത്തിൽ നിങ്ങൾ വിജയിച്ചവർ ആണ്

ജനിച്ചപ്പോഴേ വിജയിച്ചവർ , തീയിൽ കുരുത്തവർ 

ലോകത്തിന്റെ നെറുകയിൽ എത്തിയവർ... വേറെ ലവൽ

ഇനി നിങ്ങൾ നട്ടെല്ല് നിവർത്തി നെഞ്ചത്ത് കൈ വച്ചു  അഭിമാനത്തോടെ ഒന്ന് പറഞ്ഞേ.. ഞാൻ കൊലമാസ്സ് ആണെന്നു , ഞാൻ വിജയിച്ചു മുന്നേറും എന്ന്.

കഥ  ഇഷ്ടായോ .. ?

[കടപ്പാട്]




































Comments

Popular posts from this blog

ഒരുമ്മ

 **** ഇനി എല്ലാവരും ഒന്ന് കണ്ണടച്ചേ, ശ്വാസം ഒന്ന് വലിച്ചു വിട്ടേ.. ബ്രീത് ഇൻ .. ബ്രീത് ഔട്ട് ... (5 തവണ) നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ സ്നേഹിക്കുന്നില്ലേ...നിങ്ങൾക്കു അത് തിരിച്ചു കൊടുക്കാൻ പറ്റുന്നുണ്ടോ. അച്ഛനേം അമ്മേം ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു ഐ ലവ് യു  എന്ന് തിരിച്ചു പറയാൻ നിങ്ങൾക്കു പറ്റുന്നുണ്ടോ എന്ന് ഒന്ന് ആലോചിച്ചേ.. നിങ്ങൾ ഒരു നല്ല കുട്ടി ആണോ ? അവര് പറയുന്ന പോലെ നിങ്ങൾ പഠിക്കുന്നുണ്ടോ.. രാവിലെ അമ്മ എഴുന്നേൽക്കാൻ പറയുമ്പോ നിങ്ങൾ തിരിച്ചു എന്താ പറയാ..  അച്ഛൻ എന്തെങ്കിലും ചെയ്യാൻ പറയുമ്പോഴോ? നിങ്ങൾ അവരോടു ദേഷ്യപ്പെടാറുണ്ടോ?  നിങ്ങൾക്കൊരു വിഷമം വരുമ്പോൾ, അസുഖം വരുമ്പോൾ നിങ്ങൾക്കു വേണ്ടി ഏറ്റവും കൂടുതൽ സമയവും ചിലവാക്കുന്ന താരാ.... എനിക്കിപ്പോഴും ഓർമ്മയുണ്ട് കുട്ടിക്കാലത്ത് എനിക്കു ശ്വാസംമുട്ടൽ വരുമ്പോൾ രാത്രി കൂടെ ഇരിക്കുന്ന അമ്മയെ..  ഒരു പകലിന്റെ മുഴുവൻ അധ്വാനവും കഴിഞ്ഞു വന്നു ഒരു ചായ പോലും കുടിക്കാൻ നിൽക്കാതെ ഒരു സൈക്കിളിൽ എന്നേയും കൊണ്ട് ഡോക്ടറുടെ വീട്ടിലേക്കോടുന്ന അച്ഛൻ.  നമ്മൾ കരയുമ്പോ അമ്മ ചിരിക്കാറുണ്ടോ ? അതോ വേദനിക്കുമോ? നീ കരയുന...

തോല്കാതിരുന്നവർ

 തോമസ് ആൽവാ എഡിസൺ   സ്കൂളിൽ ടീച്ചർ   "മന്ദ ബുദ്ധി" എന്നു വിശേഷിപ്പിച്ച, ഒരു കുട്ടി  പഠിച്ചു  മിടുക്കനായി  1,093 അമേരിക്കൻ പേറ്റന്റുകൾ  എടുത്ത്  മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനത്തു  എത്തി.  മാനവരാശിക്ക് വൈദ്ദ്യുത വിളക്ക്  സമ്മാനിച്ച എഡിസൺ. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.' എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി. വില്മ റുഡോൾഫ്  22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക്  മാസം തികയാതെ   പ്രി മെച്യുർ  ആയി ജനിച്ച, ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി 1956-ല...